പ്രത്യാശയുടെ വെളിച്ചമായി അപരന് വെളിച്ചമേകാം. 🕯
2021 സെപ്റ്റംബർ 2
ബുദ്ധന്റെ സദ് വചനങ്ങളിലൂടെ Buddhism എന്ന മഹത്തായ തത്വശാസ്ത്രത്തെ മനസ്സിൽ പതിപ്പിച്ച മായ ടീച്ചറുടെ ക്ലാസ്സ്. ❤
ബുദ്ധന്റെ quotes വായിക്കാൻ ടീച്ചർ അവസരം തന്നപ്പോൾ ആരെങ്കിലും അത് വായിക്കും എന്ന് കരുതി
മൈക്കും, ക്യാമറയും ഓഫാക്കി കേവലം ഒരു സ്രോതാവായിരുന്ന ഞാൻ 😌🙊അതിലെ ഒരു മൊഴി മുത്ത് കണ്ടിട്ട് സ്വയം പ്രേരിതയായി മൈക്ക് ഓൺ ചെയ്തു അത് വായിച്ചു എന്നോർക്കുമ്പോൾ ഇപ്പോഴും മനസ്സിലേയ്ക്ക് ഒരു നനുത്ത കുളിർ തെന്നൽ വീശിയ അനുഭവം. 😊
"No matter how hard the past, you can always begin again." - Buddha
ഓർമ്മ ശക്തിയെ ത്വരിതപ്പെടുത്തുവാൻ ഉള്ള മാർഗങ്ങൾ ഓർമ്മ ചെപ്പിൽ ചേർത്ത് വച്ച ജിബി ടീച്ചറുടെ ക്ലാസ്സ് വ്യത്യസ്തമായ മാർഗങ്ങൾ തിരഞ്ഞെടുത്തു ഓർമ്മയെ മിനുക്കി എടുക്കാൻ പ്രചോദനമേകി. 💙
Bloom's taxonomy of cognitive domain ആണ് ജോജു സാർ ഞങ്ങളുമായി സംവദിച്ചത്. Negative reinforcement എന്ന വസ്തുതയെ വളരെ വ്യക്തമായി സാർ അവതരിപ്പിച്ചു. 💚
ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നതിനോടൊപ്പം രണ്ടാം സെമസ്റ്ററിലെ വർക്കുകളെ കൂടെ കൂട്ടി ഞാൻ ഈ പ്രയാണത്തിൽ ഒരു ചുവടു കൂടി വയ്ക്കുന്നു. 😉
💚💚💙💙
ReplyDelete😍👌👏👍
ReplyDelete