ഓർമ്മ തൻ മായാമുദ്രകൾ. ❣
2021 സെപ്റ്റംബർ 7
ഗൂഗിൾ മീറ്റിലൂടെ ആദ്യം മുന്നിലെത്തിയ ആൻസി ടീച്ചറുടെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണലിലെ പ്രിയ സുഹൃത്തുക്കളുടെ Discussion Report അവതരണം വർണ്ണാഭമേകി.Evolution of education in kerala എന്ന വിഷയം ഏറ്റം വ്യക്തമായും ലളിതമായും അവർ അവതരിപ്പിച്ചു.
മറവിയുടെ സിദ്ധാന്തങ്ങൾ സംവദിക്കപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ്, സിദ്ധാന്തങ്ങളെ മറവിക്ക് വിട്ടു കൊടുക്കാതെ ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ടു.❤
ജാവലിൻ ത്രോ, ലോങ്ങ് ജമ്പ്, ഹൈ ജമ്പ് എന്നീ ഇനങ്ങളായിരുന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിലെ മിന്നും താരങ്ങൾ.😉
തെയോഫിലോസിലെ ഇന്നത്തെ ഓർമ്മകൾക്ക് തണുപ്പുള്ളത് പോലെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നനുത്ത സ്പർശം...............💗
പുത്തൻ പ്രതീക്ഷകളെ പുൽകാനായി ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹ താഴിട്ട് പൂട്ടുന്നു.😘
ഇന്നത്തെ മൊഴി മുത്ത്................
" If you can't fly then run. If you can't run,then walk. If you can't walk then crawl, but whatever you do have to keep moving forward. "
- Martin Luther king Jr.
Comments
Post a Comment