തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം.

2021 സെപ്റ്റംബർ 9
മായ ടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ പഠനത്തിനു തുടക്കം കുറിച്ചു. Practicum തയ്യാറാക്കുന്ന വിധമാണ് ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. അതോടൊപ്പം practicum ത്തിന്റെ വിഷയവും തിരഞ്ഞെടുക്കാൻ സാധിച്ചു. 😊

സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കളുടെ സംഘചർച്ചാ അവതരണം ആൻസി ടീച്ചറുടെ ക്ലാസ്സിന് തിളക്കമേകി.കോത്താരി കമ്മീഷൻ  വ്യക്തവും, ഹൃദൃവുമായി അവർ അവതരിപ്പിച്ചു. 👏👏

Affective & psychomotor domain ചർച്ച ചെയ്യപ്പെട്ട ജോജു സാറിന്റെ ക്ലാസ്സ് കുട്ടികളുടെ തലച്ചോറിൽ മാത്രം ഇറങ്ങിചെല്ലുന്ന അധ്യാപകരാകാതെ ഹൃദയത്തെ സ്പർശിക്കുന്ന അധ്യാപകരായി മാറാൻ ഉള്ള ആഹ്വാനം ഏകി. ❤

ഒത്തിരി വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതായുണ്ട്.
സമയത്തിന്റെ വിലയെ കുറിച്ചുള്ള വ്യക്തമായ ഉൾകാഴ്ച്ചയും ബി എഡ് പഠനം എനിക്കേകുന്നു.😉

ഇന്നിന്റെ ഓർമ്മകളോട് വിട ചൊല്ലി നാളെയുടെ പ്രതീക്ഷകളെ പുൽകാനായി വർക്കുകളാകുന്ന കൂടെപിറപ്പുകളെ കൂട്ട് പിടിച്ച് ഞാനും മുന്നോട്ട് നീങ്ങുന്നു. 😊

ഇന്നത്തെ മൊഴി മുത്ത്............

Always use branded items in life :

            For lips - Truth 
            For voice - Prayer 
            For Eyes - Sympathy 
            For hand - Charity 
            For heart - love 
            For face - Smile 
 

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊