Poo Pookum Osai Adhai Ketkathan Asai.....💙💙💙
2021 ജൂൺ 18
ഗ്രീഷ്മയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ജിബി ടീച്ചറുടെ ക്ലാസ്സിൽ Sensation and Perspection ആണ് ഞങ്ങൾ ഇന്ന് പരിചയപ്പെട്ടത്.
ടീച്ചർ ചെയ്യിച്ച Sensory Training ലൂടെ ദൈവം സമ്മാനിച്ച വിശുദ്ധമായ ശരീരത്തിന്റെ ഓരോ നനുത്ത സ്പന്ദനവും ആസ്വദിച്ച നിമിഷങ്ങൾ.
ബലഹീനതയുടെ പരുക്കൻ ജീവിതയാഥാർഥ്യങ്ങളിലൂടെ കടന്നു പോകുമ്പോഴും പഞ്ചേന്ദ്രിയങ്ങളുടെ മാസ്മരികത ഹൃദയത്തിൽ കോറിയിട്ട ക്ലാസ്സ് .
ക്ലാസ്സിൽ ആലപിച്ച Poo Pookum Osai എന്ന പാട്ടും എന്റെ കാതുകൾക്കും മനസ്സിനും കുളിർമയേകി.😘
ഓപ്ഷണൽ ക്ലാസ്സിൽ അപ്രതീക്ഷിതമായി കടന്നു വന്ന പ്രാർഥനാഗാനം പാടാൻ ഉള്ള അവസരം ബലഹീനമായ തൊണ്ടയും തീവ്രമായ ആഗ്രഹവും കൊണ്ട് ഞാൻ തന്നെ നിറവേറ്റി.😉
Project Methods ന് ചർച്ചാവേദിയായ ക്ലാസ്സിൽ ജീവിതത്തെകുറിച്ചുള്ള എന്റെ സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഷൈനി ടീച്ചർ അവസരമേകി.
ശ്രീലക്ഷ്മിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച മായ ടീച്ചറുടെ ക്ലാസ്സിൽ Dravidian languages and Educational Institutions ആണ് ചർച്ചാ വിഷയമായത്. പൂർവ്വകാല വൈവിധ്യമാർന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കുറിച്ച് വ്യക്തത നൽകിയ ക്ലാസ്സ്. 🧡
വാരാന്ത്യത്തെ സുന്ദരമാക്കിയ ഒരുപിടി ഓർമ്മകളെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു..........
Good
ReplyDelete