പ്രാവിന്റെ നിഷ്കളങ്കതയോടും പരുന്തിന്റെ ചിറകോടും കൂടെ പ്രിയ തെയോഫിലോസ് കുടുംബത്തിൽ പറന്നിറങ്ങിയ ദിനം. 🕊🕊🦅🦅
2021 മെയ് 21
24 ദിവസത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും എന്റെ തെയോഫിലോസ് കുടുംബത്തിൽ തിരിച്ചെത്തി.😘
ഗൂഗിൾ മീറ്റ് ചങ്ങാതി ആദ്യം എന്റെ മുന്നിൽ എത്തിച്ചത് ജോർജ്ജ് സാറിന്റെ Health and Physical Education ക്ലാസ്സായിരുന്നു. Physical Fitness ആയിരുന്നു ഇന്നത്തെ പഠന വിഷയം. ശാരീരികമായി ബലഹീനയും , വർണ്ണചിറകുകൾക്ക് മുറിവേറ്റിരിക്കുകയും ചെയ്യുന്ന എനിക്ക് പ്രതീക്ഷയുടെ വാനിൽ പറന്നുയരാൻ ഊർജ്ജം പകർന്ന ക്ലാസ്സ്. 😊
രണ്ടാമത് എന്റെ മുന്നിൽ എത്തിയത് ജിബി ടീച്ചറുടെ ക്ലാസ്സായിരുന്നു. ഫിസിക്കൽ സയൻസിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്നത്തെ താരങ്ങൾ. 😉
ഫിസിക്കൽ സയൻസിലെ എൽസയുടെ പ്രാർത്ഥനാ ഗാനം ബലഹീനമായ കർണ്ണപടത്തിനു ശക്തി പകർന്നു. ❤
Creativity, Characteristics of creative person & Nature of creativity ആൻസിയും, രഞ്ജുവും,ആതിരയും യഥാക്രമം സെമിനാർ അവതരണം നടത്തി. 👌👌👌Displacement എന്ന concept വളരെ ആസ്വാദ്യകരവും ലളിതവുമായ creativity യിലൂടെ ടീച്ചർ അവതരിപ്പിച്ചു. 👏👏
വെട്ടിയ വഴിയേ നിരന്തം ചലിക്കാതെ പുതിയ വഴി വെട്ടി സഞ്ചരിക്കാൻ ഉള്ള കരുത്തും ഈ ക്ലാസ്സ് എനിക്ക് പ്രദാനം ചെയ്തു. 👧
തുടർന്ന് ഞാനെന്റെ പ്രിയപ്പെട്ട Natural Science Optional ക്ലാസ്സിൽ പ്രവേശിച്ചു.💖
ഞാനാണ് ഇന്നത്തെ പ്രാർത്ഥനയും, ചിന്താവിഷയ അവതരണവും നടത്തിയത്.☺
Taxonomy of Science McCormack and Yager ( 1989) Domains ആണ് ഷൈനി ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. 2 column lesson Plan തയ്യാറാക്കാനായി task ഉം ലഭിച്ചു.😉
കാണാമറയത്തെ വിശാലസാഗരം പോലെ ഒത്തിരി ജോലികൾ എനിക്ക് ചെയ്തു തീർക്കാനുണ്ട്. 🤷♀️🤷♀️🤷♀️🤷♀️
പ്രാവിന്റെ നിഷ്കളങ്കതയും പരുന്തിന്റെ ചിറകുമായി സഞ്ചരിക്കുന്ന 🕊🕊🦅🦅എന്റെ ചിറകുകൾക്ക് ശക്തി പകരാൻ തെയോഫിലോസ് കുടുംബം ഒപ്പമുണ്ടെന്ന ചിന്ത എന്റെ ചലനത്തിന് ശക്തി പകരുന്നു. 😘
ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര പറഞ്ഞ് എന്റെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു..................
ഇന്നത്തെ മൊഴി മുത്ത്..............
" Peace Begins with smile. "
- St Mother Theresa.
🤗👌👌
ReplyDeleteGod bless you dear...❤️✨
ReplyDelete🥰👍👍
ReplyDeleteGood narration dr..your positive attitude to life is so inspiring to all..may God bless you dr
ReplyDelete👌
ReplyDelete💪
ReplyDeleteസൂപ്പർ, Try Your Best
ReplyDeleteYou r an epitome to imitate dear...Your endurance and perseverance is awesome.Hats off u my child💞
Delete❤️❤️❤️
ReplyDeleteGod bless you dear ❤️❤️❤️
ReplyDelete💖💝💝👏
ReplyDelete