പ്രാവിന്റെ നിഷ്കളങ്കതയോടും പരുന്തിന്റെ ചിറകോടും കൂടെ പ്രിയ തെയോഫിലോസ് കുടുംബത്തിൽ പറന്നിറങ്ങിയ ദിനം. 🕊🕊🦅🦅

2021 മെയ് 21
24 ദിവസത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും എന്റെ തെയോഫിലോസ് കുടുംബത്തിൽ തിരിച്ചെത്തി.😘

ഗൂഗിൾ മീറ്റ് ചങ്ങാതി ആദ്യം എന്റെ മുന്നിൽ എത്തിച്ചത് ജോർജ്ജ് സാറിന്റെ Health and Physical Education ക്ലാസ്സായിരുന്നു. Physical Fitness ആയിരുന്നു ഇന്നത്തെ പഠന വിഷയം. ശാരീരികമായി ബലഹീനയും , വർണ്ണചിറകുകൾക്ക് മുറിവേറ്റിരിക്കുകയും ചെയ്യുന്ന എനിക്ക് പ്രതീക്ഷയുടെ  വാനിൽ പറന്നുയരാൻ ഊർജ്ജം പകർന്ന ക്ലാസ്സ്. 😊

രണ്ടാമത് എന്റെ മുന്നിൽ എത്തിയത് ജിബി ടീച്ചറുടെ ക്ലാസ്സായിരുന്നു. ഫിസിക്കൽ സയൻസിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്നത്തെ താരങ്ങൾ. 😉 
ഫിസിക്കൽ സയൻസിലെ എൽസയുടെ പ്രാർത്ഥനാ ഗാനം ബലഹീനമായ കർണ്ണപടത്തിനു ശക്തി പകർന്നു. ❤

Creativity, Characteristics of creative person & Nature of creativity ആൻസിയും, രഞ്ജുവും,ആതിരയും യഥാക്രമം സെമിനാർ അവതരണം നടത്തി. 👌👌👌Displacement എന്ന concept വളരെ ആസ്വാദ്യകരവും ലളിതവുമായ creativity യിലൂടെ ടീച്ചർ അവതരിപ്പിച്ചു. 👏👏
വെട്ടിയ വഴിയേ നിരന്തം ചലിക്കാതെ പുതിയ വഴി വെട്ടി സഞ്ചരിക്കാൻ ഉള്ള കരുത്തും ഈ ക്ലാസ്സ് എനിക്ക് പ്രദാനം ചെയ്തു. 👧

തുടർന്ന് ഞാനെന്റെ പ്രിയപ്പെട്ട Natural Science Optional ക്ലാസ്സിൽ പ്രവേശിച്ചു.💖
ഞാനാണ് ഇന്നത്തെ പ്രാർത്ഥനയും, ചിന്താവിഷയ അവതരണവും നടത്തിയത്.☺

Taxonomy of Science McCormack and Yager ( 1989) Domains ആണ് ഷൈനി ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. 2 column lesson Plan തയ്യാറാക്കാനായി task ഉം ലഭിച്ചു.😉

കാണാമറയത്തെ വിശാലസാഗരം പോലെ ഒത്തിരി ജോലികൾ എനിക്ക് ചെയ്തു തീർക്കാനുണ്ട്. 🤷‍♀️🤷‍♀️🤷‍♀️🤷‍♀️

പ്രാവിന്റെ നിഷ്കളങ്കതയും പരുന്തിന്റെ ചിറകുമായി സഞ്ചരിക്കുന്ന 🕊🕊🦅🦅എന്റെ ചിറകുകൾക്ക് ശക്തി പകരാൻ തെയോഫിലോസ് കുടുംബം ഒപ്പമുണ്ടെന്ന ചിന്ത എന്റെ ചലനത്തിന് ശക്തി പകരുന്നു. 😘

ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര പറഞ്ഞ് എന്റെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു..................


ഇന്നത്തെ മൊഴി മുത്ത്..............

" Peace Begins with smile. "

                  - St Mother Theresa

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊