മാറ്റേണ്ടവയെ മാറ്റുവാൻ ഉള്ള ധൈര്യവും, മാറ്റപെടാത്തവയോട് പൊരുത്തപ്പെടുവാൻ ഉള്ള വിവേകവും.
2021 മെയ് 25
പ്രതീക്ഷയുടെ നറുമണം വീശിയ നല്ല ദിനം. ജോജു സാറിന്റെ ക്ലാസ്സായിരുന്നു ആദ്യത്തേത്. ഒത്തിരി നാളുകൾക്കു ശേഷം കേൾക്കാൻ സാധിച്ച സാറിന്റെ ശുഭചിന്തയും എന്നെ ഒത്തിരി സ്വാധീനിച്ചു.😊
മാറ്റപ്പെടേണ്ടവയെ മാറ്റുവാനുള്ള ധൈര്യവും മാറ്റപെടാത്തവയോട് പൊരുത്തപ്പെടുവാനുള്ള വിവേകവും ജീവിതത്തിൽ നേടിയെടുക്കാൻ സാറിന്റെ വാക്കുകൾ പ്രചോദനമേകി.❤
ഫിസിക്കൽ സയൻസിലെ സുഹൃത്തുക്കളുടെ സെമിനാർ അവതരണങ്ങൾ ടെക്നോളജിയുടെ വിശാലവീഥിയിലൂടെ ഞങ്ങളെ മുന്നോട്ട് നയിച്ചു. 🤗
ആൻസി ടീച്ചറുടെ ക്ലാസ്സാണ് തുടർന്ന് ഞങ്ങളെ കാത്തിരുന്നത്.
എല്ലാവർക്കും വീഡിയോ ഓൺ ചെയ്യാൻ ടീച്ചർ അവസരം നൽകിയപ്പോൾ കൂട്ടുകാരുടെ പുഞ്ചിരിക്കുന്ന മുഖം കാണാൻ സാധിച്ചത് ഹൃദയത്തിന് തണുപ്പേകുന്നു.❤
Social Change ആയിരുന്നു ഇന്നത്തെ പഠന വിഷയം. അടുത്ത ക്ലാസ്സ് മുതൽ റിവിഷൻ ആരംഭിക്കും എന്ന സദ്വാർത്തയും ടീച്ചർ ഞങ്ങളെ അറിയിച്ചു.😉
തുടർന്ന് ഞാൻ ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ച് നോട്ട്സ് എഴുതി. 📒✒
പുതിയ അനുഭവങ്ങളും പ്രതീക്ഷകളും പകർന്ന ഒരു ദിനം കൂടി ഇവിടെ കൊഴിയുന്നു.............💙
ഇന്നത്തെമൊഴി മുത്ത്....................
" There is no substitute of hard work and there is no shortcut to success."
Comments
Post a Comment