ഹൃദയൈക്യത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഐക്യ.❤
2021 മെയ് 26
പതിവിൽ നിന്ന് വ്യത്യസ്തമായ ദിനമായിരുന്നു ഇന്ന്.
സോഷ്യൽ സയൻസ് അസോസിയേഷന്റെ ഉദ്ഘാടനം
ഇന്നത്തെ ദിനത്തെ മനോഹരമാക്കി.😊
10 മണിക്ക് ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ വീഡിയോകളിലൂടെ സർഗാത്മകതയുടെ മാന്ത്രികത അവർ ഞങ്ങൾക്ക് വെളിപ്പെടുത്തി.👌👌👌
ബഹുമാനപ്പെട്ട ബിന്ദു ടീച്ചറും, സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കളും അവരുടെ കഠിനപരിശ്രമത്താലും , ഐക്യത്താലും AIKYA എന്ന അസോസിയേഷനെ വർണ്ണാഭമാക്കി.👏
യുവജനങ്ങളുടെ ശബ്ദമായി മാറിയ ബഹുമാനപ്പെട്ട മേയർ ആര്യാ രാജേന്ദ്രനാൽ ഉദ്ഘാടനം നടത്തപ്പെട്ടു.
സമൂഹത്തിന്റെ മാറ്റത്തിന് കാരണമായി തീരുവാൻ അധ്യാപനം തിരഞ്ഞെടുത്തിരിക്കുന്ന നമ്മളാൽ മൂല്യങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ വരാനിരിക്കുന്ന തലമുറയെ പ്രാപ്തരാക്കുവാനുള്ള വിളിയും മേയറുടെ വാക്കുകളിൽ നിന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബനഡിക്ട് സാറിന്റെയും, ബർസാർ ഫാദർ തോമസ് കയ്യാലക്കലച്ചന്റെയും, കോളേജ് ചെയർമാൻ പ്രിയ സുഹൃത്ത് സുബിൻജിത്തിന്റെയും വാക്കുകൾ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.
പിന്നണിഗായകർ രവിശങ്കറിന്റെയും, വീണാഹരിദാസിന്റെയും ശ്രുതിമധുര സ്വരം ബലഹീനമായ എന്റെ കർണ്ണപടത്തിന് തണുപ്പേകി.❤
പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ഹൃദയ ഐക്യത്തോടെ മുന്നോട്ട് പോകാൻ സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കൾക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് എന്റെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു.
Comments
Post a Comment