നന്മതൻ വിളക്കായി അപരന് വെളിച്ചമേകാം.🕯🕯🕯🕯🕯🕯🕯🕯
2021 മെയ് 27
ഗൂഗിൾ മീറ്റിലെ പുത്തൻ ദിനത്തിന് ഓപ്ഷണൽ ക്ലാസ്സോടെ തുടക്കം കുറിച്ചു.😊
ശ്രുതിയുടെ പ്രാർത്ഥനാഗാനവും, ശുഭചിന്തയും ക്ലാസ്സിന് ഉണർവേകി.❤
Peck and Wilson Taxonomy ആയിരുന്നു ഇന്ന് പഠനവിഷയമാക്കപ്പെട്ടത്.പാർവതി ചേച്ചിയുടെ മികച്ച സെമിനാർ അവതരണത്തോടെ ഓപ്ഷണൽ ക്ലാസ്സിന് സമാപനം കുറിച്ചു.😘
ജോജു സാറിന്റെ ക്ലാസ്സാണ് ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ എത്തിയത്.സാറിന്റെ ശുഭചിന്ത ഇന്നും എന്നിലെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്നു.🤗
ദീർഘനാൾ ക്ലാസ്സിൽ ഇല്ലാതിരുന്നത് കൊണ്ട് വരാനിരിക്കുന്ന ഓൺലൈൻ MCQ exam നെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ആകുലത എനിക്കുണ്ടായിരുന്നു.😔🤦♀️
▪എന്നാൽ ജീവിതത്തിൽ പഠനത്തിൽ മികച്ചവളായി മാറുവാൻ മാത്രം ശ്രദ്ധിക്കാതെ അപരനു നന്മ ചെയ്യുന്നതിൽ ഒന്നാമതെത്തുവാനും.
▪മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ പ്രാപ്തരാക്കുവാനും.
▪Exam നെ വിശ്വസ്തതയോടും, ആത്മധൈര്യത്തോടും കൂടി നേരിടുവാനുള്ള ഊർജ്ജവും സാറിന്റെ വാക്കുകൾ എനിക്ക് പ്രദാനം ചെയ്തു.😊
ഫിസിക്കൽ സയൻസിന്റെ സെമിനാർ അവതരണങ്ങൾ ഇന്നും മികച്ച രീതിയിൽ തുടർന്നു.
തെയോഫിലോസ് ഇന്ന് എനിക്ക് സമ്മാനിച്ച അനുഭവങ്ങളുടേയും ജീവിത മൂല്യങ്ങളുടേയും വളപൊട്ടുകളുമായി ഞാൻ ഗൂഗിൾ മീറ്റിൽ നിന്നിറങ്ങി.......
പുതിയൊരു ഉൾകാഴ്ച്ചയോടെ..........
ഇന്നത്തെ മൊഴി മുത്ത്....................
"Life is 10 % of what happens to you and 90 % of how you react to it."
- Charles R Swindoll
Comments
Post a Comment