ജീവിതസപര്യയെ ശോഭിതമാക്കാം Sublimation നിലൂടെ...........😉
2021 മെയ് 24
ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു.പാർവതിയുടെ പ്രാർത്ഥനാഗാനവും, ശ്രീഭദ്രയുടെ
ശുഭചിന്തയും എന്റെ ചിറകുകൾക്ക് ബലം പകർന്നു. ❤
Shehna യുടെ സെമിനാർ അവതരണവും, Ashna യുടെ Reading and Reflection അവതരണവും ക്ലാസ്സിന് നിറം ഏകി.😊
മഴ വന്നപ്പോൾ പിന്തിരിന്നോടിയ BSNL network നെ ചേർത്ത് പിടിച്ച് ഞാൻ ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. 🌧🤳👧
Sublimation ആയിരുന്നു ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. എന്റെ ജീവിതത്തിൽ വേദനയും, പ്രയാസങ്ങളും, വെല്ലുവിളികളും വരുന്ന സന്ദർഭങ്ങളിൽ ഈശോയുടെ മുറിവേറ്റ കരം പിടിച്ച് എന്റെ emotions നെ channelize ചെയ്യുന്നതും ഓർത്തെടുക്കാൻ അവസരം തന്ന നല്ല ക്ലാസ്സ്. 💙
തെയോഫിലോസ് എന്ന ജ്ഞാനസൂര്യന്റെ പ്രകാശം ചുറ്റുമുള്ളവരിലേയ്ക്ക് പകരാൻ ഒരു മിന്നാമിനുങ്ങാകാൻ കഴിഞ്ഞ സംതൃപ്തിയോടെ ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര ചോദിക്കുന്നു. 🤗
ഇന്നത്തെ മൊഴി മുത്ത്..................
A mediocre teacher tells.😊
The Good teacher explains.👏
The superior teacher demonstrates.👌
The great teacher inspires.❤
- William Arthur Ward.
Comments
Post a Comment