Rhizobium bacteria യുമായി ക്ലാസ്സിൽ എത്തിയ ദിനം 😃🌱
2022 ആഗസ്റ്റ് 11
നല്ലൊരു വ്യാഴാഴ്ച ദിനം വന്നെത്തി. രണ്ടാം പിരീഡ് 8 E ക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. Let's Regain Our fields എന്ന പാഠഭാഗത്തിലെ Microbial Ferilizers എന്ന ഭാഗം പഠിപ്പിക്കാനായി തൊട്ടാവാടി ചെടിയിലെ Rhizobium bacteria യുമായാണ് ഇന്ന് ക്ലാസ്സിൽ എത്തിയത്. 😉
ക്ലാസ്സ് നിരീക്ഷണത്തിനായി ആൻസി ടീച്ചറും, peer observation നായി ഫാത്തിമയും സന്നിഹിതരായിരുന്നു.
ക്ലാസ്സ് നന്നായി എടുക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു.
നല്ല അഭിപ്രായമാണ് നിരീക്ഷകർ പറഞ്ഞത് 💚
ഇന്ന് ഞങ്ങൾക്ക് Inerval duty ഉം ഉച്ചയൂണ് duty ഉം ഉണ്ടായിരുന്നു. ഉച്ചയൂണിന് ബീറ്റ്റൂട്ട് കിച്ചടിയാണ് ഞാൻ വിളമ്പിയ താരം. 😉
ഉച്ചയൂണ് കഴിഞ്ഞ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിക്കാനായി ഷീജ ടീച്ചറുടെ നിർദേശപ്രകാരം 8 B യിലേക്ക് യാത്ര തിരിച്ചു.
ഇന്ന് 8 E യിലെ 8 th period ശ്രീ രേഖ ടീച്ചറുടെ അനുവാദത്തോടെ biology period ആക്കി Integrated pest management and waste management എന്ന ഭാഗം കൈകാര്യം ചെയ്തു.
ഇന്നത്തെ മൊഴി മുത്ത്...................
" കുട്ടികൾ ഗംഭീര മരങ്ങൾ പോലെയാണ്. അവരുടെ ചിന്തകൾ വഴിവക്കിലെ ചെടികളിലെ പൂക്കൾ പോലെ ശുദ്ധവും സുന്ദരവും. "
- Helen Keller
Comments
Post a Comment