ആദ്യത്തെ Observation നും,👩‍💼 തീകനലും 🔥

2022 ജൂലൈ 5



ഇന്ന് വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഇന്ന് observation ന് ഷൈനി ടീച്ചർ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. സ്കൂളിൽ എത്തി ക്ലാസ്സിന് വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഒരുക്കി വച്ചു. 

രണ്ടാം പിരീഡ് 9 C ക്ക് Food through digestive tract എന്ന പാഠഭാഗത്തിലെ Food Inside the Stomach 
 എന്ന ഭാഗമാണ് പഠിപ്പിച്ചത്. മൂന്നാം പിരീഡ് Food Inside the Small Intestine എന്ന ഭാഗമാണ് കൈകാര്യം ചെയ്തത്. ക്ലാസ്സ് നിരീക്ഷണത്തിനായി ഷൈനി ടീച്ചർ സന്നിഹിതയായിരുന്നു. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. ക്ലാസ്സിന്റെ നന്മകളും പോരായ്മകളും ടീച്ചർ ചൂണ്ടിക്കാട്ടി. തുടർന്നുള്ള ദിനങ്ങളെ കൂടുതൽ ശക്തമാക്കാൻ ഇന്നത്തെ observation പ്രചോദനമേകി. ❤

നാലാം പിരീഡ് SPC യുടെ നേതൃത്വത്തിൽ മൊബൈൽ ഫോണിന്റെയും, സാമൂഹിക മാധ്യമങ്ങളുടേയും പിന്നിലെ ചതിക്കുഴികളെ ചൂണ്ടിക്കാട്ടാൻ തീകനൽ എന്ന പേരിൽ Kerala Police ഒരു ബോധവൽക്കരണ നാടകം അവതരിപ്പിച്ചു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഏറ്റം നല്ല ബോധവത്കരണം കുഞ്ഞുങ്ങൾക്കേകാൻ ഈ പരിപാടിക്ക് സാധിച്ചിട്ടുണ്ട്.👏👏👏👏

ആറാം പിരീഡ് 9 C ക്ക് Pancreatic Juice എന്ന ഭാഗം പഠിപ്പിച്ചു. Activity Cards ഒക്കെ കുട്ടികൾ നന്നായി പൂർത്തിയാക്കി. 

ഇന്നിന്റെ നന്മകളോടും അനുഭവങ്ങളോടും വിട ചൊല്ലി കൊണ്ട് പ്രതീക്ഷയാർന്ന നാളയെ പുൽകാനായി ഞാൻ പ്രയാണം തുടരുന്നു...............


ഇന്നത്തെ മൊഴി മുത്ത്.......................

" Peace begins with smile."

                       St Mother Theresa. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊