Invigilation Moments...............💙
2022 ജൂലൈ 8
വാരാദ്യത്തെ മനോഹരമാക്കിയ തിങ്കളാഴ്ച്ച. ട്രാഫിക് ബ്ലോക്കിൽ പെട്ട് ഒത്തിരി പ്രയാസപ്പെട്ടാണ് ഇന്ന് സ്കൂളിൽ എത്തിയത്. Morning Duty ഇന്നേ ദിവസം എനിക്കുണ്ടായിരുന്നു.
Morning Duty ക്ക് ശേഷം ഒന്നാം പിരീഡ് 8 E യിലേക്ക് യാത്ര തിരിച്ചെങ്കിലും ഒന്നാം പിരീഡ് സ്കൂളിലെ കുട്ടികൾക്ക് Byjus app ന്റെ scholarship exam ഉണ്ടായിരുന്നതിനാൽ ക്ലാസ്സ് എടുക്കാൻ സാധിച്ചില്ല. പകരം 9 C യിൽ Exam Invigilation duty ആണ് എനിക്ക് ലഭിച്ചത്. വളരെ നല്ലൊരു അനുഭവം കൂടി ആയിരുന്നു ആ Invigilation duty സമയം. ❤
Interval Duty & ഉച്ചയൂണ് duty ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. ഇന്ന് പരിപ്പായിരുന്നു ഞാൻ വിളമ്പിയ താരം. ഉച്ചയൂണിന് ശേഷം notes correction നായി സമയം വിനിയോഗിച്ചു.
എന്റെ concern teacher Parvathy Ma'am ഇന്നും കൂടിയേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ടീച്ചർ തന്ന സ്നേഹത്തിനും, കരുതലിനും നന്ദി പറഞ്ഞ് ടീച്ചറോടോപ്പം ഫോട്ടോയും എടുത്ത് സന്തോഷത്തോടെ ടീച്ചറെ യാത്രയാക്കി. തുടർന്ന് പുതുതായി കടന്നു വന്ന Densingh സാറിനെ പരിചയപ്പെട്ടു. അടുത്ത എന്റെ ക്ലാസ്സിൽ observation നായി സാർ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സപര്യയിൽ ഞാനും പ്രതീക്ഷയോടും ഉത്സാഹത്തോടും കൂടി യാത്ര തുടരുന്നു.......................
ഇന്നത്തെ മൊഴി മുത്ത്....................
" Doesn't matter how broken you are, you can always start and be better than before."
Comments
Post a Comment