ആകസ്മികമായി കടന്നു വന്ന യാഥാർത്ഥ്യം...............🌟
2022 ജൂലൈ 10
ഒരു ദിവസത്തെ അവധിക്കു ശേഷം വീണ്ടും സ്കൂളിൽ എത്തിയ ദിനം. ബുധനാഴ്ച ദിനം, ഒരു പിരീഡ് പോലും ക്ലാസ്സ് കിട്ടില്ല എന്ന നേരിയ വിഷമത്തോടെയാണ് ഇന്ന് സ്കൂളിൽ എത്തിയത്. നാലാം പിരീഡ് 9 C ക്ക് ക്ലാസ്സ് ലഭിച്ചയിനാൽ Food through digestive tract എന്ന പാഠഭാഗത്തിലെ Structure ofVillus എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. ശ്രീരേഖ ടീച്ചറുടെ നിർദേശപ്രകാരം ഉച്ചയ്ക്ക് 1 - 1.30 pm 9C ക്ക് ക്ലാസ്സ് എടുത്തു. Absorption എന്ന ഭാഗമാണ് ഇന്ന് പഠിപ്പിച്ചത്.
9 തിലെ ഒരു പാഠം പഠിപ്പിച്ചു പൂർത്തിയാക്കാൻ സാധിച്ചു എന്നോർക്കുമ്പോൾ മനസ്സിന് നേരിയ സമാധാനവും. ❤
ഉച്ചയൂണ് കഴിക്കാൻ വൈകിയെങ്കിലും ഞങ്ങൾക്കായി ഉച്ചഭക്ഷണം കരുതി വച്ചിരുന്ന സ്കൂളിലെ ആൻറ്റിമാരെ ഏറ്റം നന്ദിയോടെ ഓർക്കുന്നു. 💙
സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ഓരോ ക്ലാസ്സിലെയും ചുമതലകൾ training teachers ന് വിഭജിച്ച് നൽകി. 8 B യിലെ ചുമതലയാണ് എനിക്കും കുമാരപുരത്തെ ദർശന ചേച്ചിക്കും ലഭിച്ചത്.
Lesson Template ഉം, സ്കൂളിലെ ഉത്തരവാദിത്വങ്ങളും, പൂർത്തിയാക്കാൻ ഉള്ള വർക്കുകളും മനസ്സിന് നേരിയ ആശങ്കകൾ ഏകുന്നുവെങ്കിലും ഈശോ തരുന്ന ധൈര്യം ഒന്ന് മാത്രം ആണ് ഈ സപര്യയിൽ മുന്നോട്ട് നീങ്ങാൻ ബലം ഏകുന്നത്.
ഇന്നത്തെ മൊഴി മുത്ത്.............
" പിന്നിലാകുന്നതല്ല പരാജയം, മറിച്ച് മുന്നേറാൻ ശ്രമിക്കാത്തതാണ് പലരുടെയും പരാജയം. "
- കുഞ്ഞുണ്ണി മാഷ്
Comments
Post a Comment