ജൂലൈ 4 : മഴയും, പഠനവും, നിരീക്ഷണവും 🌨📖👩‍💻

2022 ജൂലൈ 4

ആർത്തിരമ്പുന്ന മഴയത്ത് നേരത്തെ തന്നെ സ്കൂളിൽ എത്തി. ഇന്ന് morning duty ഞങ്ങൾക്കായിരുന്നു.Floor duty ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. 

ഒന്നാം പിരീഡ് 8 E ക്ക് ക്ലാസ്സ്  ഉണ്ടായിരുന്നു. ഒന്നാം പാഠഭാഗത്തിന്റെ Revision ആയിരുന്നു ഇന്ന് നടത്തിയത്. വരുന്ന ആഴ്ച പരീക്ഷ ഉണ്ടായിരിക്കും എന്ന് ഓർമ്മപ്പെടുത്തി ക്ലാസ്സിൽ നിന്നിറങ്ങി. 

ഇന്ന് ക്ലാസ്സ് നിരീക്ഷണത്തിനായി ആൻസി ടീച്ചർ വന്നു. ടീച്ചറെ ക്ലാസ്സുകളിൽ എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. നീമ, ലക്ഷ്മി, മേഘ എന്നിവരുടെ ക്ലാസ്സുകൾ ആണ് ടീച്ചർ ഇന്ന് നിരീക്ഷിച്ചത്.

ക്ലാസ്സ് നിരീക്ഷണത്തിനായി  English optional ലെയും, maths optional ലെയും അധ്യാപകർ സ്കൂളിൽ എത്തിയിരുന്നു. 

നാളെ ക്ലാസ്സ് നിരീക്ഷണത്തിനായി ഷൈനി ടീച്ചർ എത്തും എന്ന് അറിയിച്ചിട്ടുണ്ട്. 

ഒഴിവു കിട്ടിയ സമയം 8 E യിലെ notes correction നായും, വർക്കുകൾ പൂർത്തിയാക്കാനായും വിനിയോഗിച്ചു. 

നാളത്തെ ക്ലാസ്സിനായി മികച്ച രീതിയിൽ എല്ലാം ക്രമീകരിക്കണം. 

പ്രതീക്ഷയാർന്ന നാളയെ പുൽകാനായി ഇന്നിന്റെ ഓർമ്മകളോട് വിട ചൊല്ലുന്നു. 💙


ഇന്നത്തെ മൊഴി മുത്ത്....................

" Every time you smile at some one, it is an action of love, a gift to that person, a beautiful thing. " 

                             - Mother Theresa 


Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊