മിന്നാമിന്നിക്കൂട്ടം. ❤
2022 മാർച്ച് 15
പവിത്രം ഗ്രൂപ്പിന്റെ കൗതുക വാർത്തയോടെ ഇന്നത്തെ ക്യാമ്പ് ഓർമ്മകൾക്ക് തുടക്കം കുറിച്ചു.
Placard തയ്യാറാക്കൽ ആണ് ആദ്യമായി കടന്നു വന്ന task. യുദ്ധത്തിനെതിരെ സമാധാനവുമായി ബന്ധപ്പെട്ട് ഹൃദയൈക്യത്തോടെ ഞങ്ങൾ തയ്യാറാക്കിയ placards കേവലം ഒരു task പൂർത്തിയാക്കുന്നതിനപ്പുറം സ്നേഹവും, സൗഹൃദവും, കൂട്ടായ്മയും സമന്വയിപ്പിച്ച നിമിഷങ്ങൾ.❤
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗവും അധ്യാപകനുമായ ശ്രീ റെനി ആൻറണി സാറാണ് ആദ്യം ഞങ്ങളുമായി സംവദിച്ചത്. ബാലാവകാശ നിയമങ്ങളും, അധ്യാപകരുടെ കടമകളും വ്യക്തമായി മനസ്സിൽ പതിപ്പിച്ച ഹൃദ്യമായ ക്ലാസ്സ്. 🧡
ഉച്ചക്കഴിഞ്ഞ session നിൽ ഞങ്ങളെ കാത്തിരുന്നത് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനും സബ് ഇൻസ്പെക്ടറുമായ ശ്രീ വിനോദ് വിക്രമാദിത്യൻ സാറിനോടൊത്തുള്ള ഒരുപിടി നല്ല നിമിഷങ്ങൾ ആയിരുന്നു.
ലഹരിയുടെ തീവ്രമായ ആധിപത്യത്തെ ചിരിയിലൂടെയും, ചിന്തയിലൂടെയും അവതരിപ്പിച്ചു നല്ലൊരു ക്ലാസ്സ്.
ഒരധ്യാപകൻ ഏതൊരു മേഖലയിലും ശോഭിക്കും മികവ് പുലർത്തും എന്ന് കൂടി ജീവിതം കൊണ്ട് തെളിയിച്ച
Police + Teacher = Sub Inspector Vivek Vikramadhithyan
വരും ദിവസങ്ങളിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ഇന്നിനോട് നല്ല ഓർമ്മകളോട് വിട ചൊല്ലുന്നു.
ഇന്നത്തെ മൊഴി മുത്ത്.........
" If you touch me softly and gently;
If you look at me and smile at me,
If you let me talk before you talk;
I will grow
I will definitely grow."
- Murray James.
Comments
Post a Comment