വീണ്ടും ചില ക്ലാസ്സ് വിശേഷങ്ങൾ.👩‍💼

2022 ജനുവരി 6
ഒത്തിരി പ്രതീക്ഷയോടെ 
വിദ്യാലയമുറ്റത്ത് എത്തിചേർന്ന ദിനം.കൃത്യം 9 മണിക്ക് സ്കൂളിൽ എത്തി ചുറ്റുപാടും കണ്ണോടിച്ച നിമിഷങ്ങൾ.

ഫാത്തിമയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി ഒൻപതാം ക്ലാസ്സ്
നാലാം ബാച്ചിൽ ആണ് ആദ്യം കടന്നു ചെന്നത്.
റെക്കോഡും, ടീച്ചിംഗ് എഡ്സും സുജ ടീച്ചറെ കാണിച്ച് ഒപ്പ് വാങ്ങി മൂന്നാം പിരീഡ് എട്ടാം  ക്ലാസ്സ് അഞ്ചാം ബാച്ചിൽ പ്രവേശിച്ചു. ഇത്തിരി  ആശങ്കയോടും ഒത്തിരി പ്രതീക്ഷയോടും ക്ലാസ്സിൽ പ്രവേശിച്ച എന്നെ പ്രതീക്ഷിച്ച് 15 മാലാഖ കുഞ്ഞുങ്ങൾ. ❤

Biosphere and Ecology ആയിരുന്നു ഇന്ന് ക്ലാസ്സിൽ ഞാൻ എടുത്തത്.പ്രതീഷിച്ചതിലുപരി നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 😊
കൊണ്ട് പോയ ചാർട്ടും, ആക്ടിവിറ്റി കാർഡും എല്ലാം കാണിക്കാൻ സാധിച്ചു. 
"ടീച്ചറെ " എന്ന വിളി കർണ്ണത്തെ അല്ല ഹൃദയത്തെ ആണ് തൊട്ടുണർത്തുന്നതെന്ന് അനുഭവിച്ച നിമിഷങ്ങൾ.❤

നാളെയെ പ്രതീക്ഷയോടെ  പുൽകാനായി ഇന്നിനോട് വിട ചൊല്ലുന്നു. 👋

ഇന്നത്തെ മൊഴി മുത്ത്................

" ഉള്ളിൽ കനിവുള്ള സ്നേഹത്തിൻചൂടുള്ള ടീച്ചറാകുവാൻ:

ഉൾകണ്ണ് വേണം.👁
ഉൾകാത് വേണം.👂
അലിവുള്ള ഹൃദയം വേണം.❤

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊