ഗൂഗിൾ മീറ്റ് ചങ്ങാതിയുടെ കരം പിടിച്ച ആദ്യ ഒബ്സർവേഷൻ ദിനം. 👩💻
2022 ജനുവരി 25
ഒത്തിരി പ്രതീക്ഷയോടെ ഒരുക്കത്തോടെ പ്രാർത്ഥനയോടെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സിൽ പ്രവേശിച്ചു.
ഇന്ന് എന്റെ ആദ്യത്തെ ഒബ്സർവേഷൻ ക്ലാസ്സ് കൂടിയായിരുന്നു.
രാവിലെ 7 മണി മുതൽ 8 മണി വരെ എട്ടാം ക്ലാസ്സിലെ പ്രിയ വിദ്യാർഥികളോടൊപ്പം ഒരു മണിക്കൂർ നേരം. ❤
ക്ലാസ് ഒബ്സർവേഷന് വേണ്ടി പ്രിയപ്പെട്ട ഷൈനി ടീച്ചറും, ജോജു സാറും സന്നിഹിതരായിരുന്നു.
For The Continuity Of Generations എന്ന പാഠഭാഗത്തെ ഏറ്റം പ്രധാന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്.
If Fertilization occurs, If Fertilization fails to occurs. എന്നീ വിഷയങ്ങൾ ഏറ്റം മികച്ച രീതിയിൽ കുഞ്ഞുങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. 😊
https://docs.google.com/presentation/d/19QOtj1iBKidSSl9LavONPWAMdDTqYkg-/edit?usp=drivesdk&ouid=101336751603717352695&rtpof=true&sd=true
ഒബ്സർവേഷനിൽ അധ്യാപകർ ഏകിയ ക്ലാസ്സിന്റെ നിറവുകളും, കുറവുകളും ഏറ്റം സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ട് നിറവുകളെ നന്മയാക്കാനും, കുറവുകളെ നിറവുകളാക്കാനുമുള്ള ഈ പ്രയാണത്തിൽ ഞാനും ഉൾച്ചേരുന്നു.
ഇന്നത്തെ മൊഴി മുത്ത്...........
Comments
Post a Comment