കരളേ,കരളിന്റെ കരളേ....❤

2022 ജനുവരി 15
പതിവിലേറെ നേരത്തെ സ്കൂളിൽ എത്തി. ഒന്നാം പിരീഡ് ശ്രുതിയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി പോയി. സ്കൂൾ കാലയളവിൽ വെറുത്തുപേക്ഷിച്ച കണക്ക് ക്ലാസ്സ്. 📚✒➕➖➗❌
കണക്കിൽ ഞാൻ പണ്ടേ കണക്കായിരുന്നു.🙈
കണക്കിനെ കുട്ടികളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ ശ്രുതിക്ക് സാധിച്ചു. 😊

 ഇന്ന് മൂന്നും നാലും പിരീഡുകൾ ക്ലാസ്സിനായി എനിക്ക് ലഭിച്ചു. അങ്ങനെ ആദ്യമായി ഒൻപതാം ക്ലാസ്സ് ഒന്നാം ബാച്ചിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സാധിച്ചു. പ്രതീക്ഷിച്ചതിലും നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു എന്ന് ഓർക്കുമ്പോൾ ഒത്തിരി സന്തോഷം. 
Excretory Organs,Skin and Liver എന്നീ ഭാഗങ്ങളാണ് പഠിപ്പിച്ചത്. 
ടീച്ചർ പഠിപ്പിച്ചതെല്ലാം നന്നായി മനസ്സിലായി എന്ന് കുഞ്ഞുങ്ങൾ പറഞ്ഞപ്പോൾ ഹൃദയത്തിലും കണ്ണിലും സ്നേഹത്തിന്റെ നനുത്ത നനവ്.❤

അടുത്ത ദിവസങ്ങൾക്കായി പ്രതീക്ഷയോടെ ഉണർവ്വോടെ ഞാനും എന്റെ പ്രയാണം തുടരുകയാണ്..........👩‍💼

ഇന്നത്തെ മൊഴി മുത്ത്......................

Teaching is a work of heart. ❤


Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊