പഠിച്ചും, പഠിപ്പിച്ചും, വിളമ്പിയും ഒരു നാൾ. ✍👩‍💼🍛

2022 ജനുവരി 11

പതിവുപോലെ ഇന്നും നേരത്തെ സ്കൂളിൽ എത്തിചേർന്നു.
ആദ്യത്തെ പിരീഡ് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. എട്ടാം ക്ലാസ് അഞ്ചാം ബാച്ച് കുഞ്ഞുങ്ങൾക്ക് " Ecological Interactions " പഠിപ്പിക്കാൻ സാധിച്ചു. 
രണ്ടാം പിരീഡും ആ ക്ലാസ്സിൽ തന്നെ പഠിപ്പിക്കാൻ അവസരം ലഭിച്ചതിനാൽ Diverse Ecosystems ഉം പഠിപ്പിക്കാൻ കഴിഞ്ഞു. 
18 കുട്ടികൾ ഉണ്ടായിരുന്നു ക്ലാസ്സിൽ.പഠിപ്പിച്ചതിൽ വലിയ അപാകതയൊന്നും തോന്നിയില്ല. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു എന്ന സന്തോഷവും ഒപ്പം .പ്രിയ സുഹൃത്ത് ഫാത്തിമ നിരീക്ഷണത്തിനായി സന്നിഹിതയായിരുന്നു.


ഉച്ചയ്ക്ക് പതിവിന് വിപരീതമായി മറ്റോരു പണി കൂടി ചെയ്തു: ഭക്ഷണം വിളമ്പുക
🍛 .യഥാർത്ഥത്തിൽ അതൊരു പണിയായി തോന്നിയില്ല, മറിച്ച് വലിയൊരു ആത്മസംതൃപ്തി ഏകിയ നിമിഷങ്ങൾ ആയിരുന്നു അത്.😊

ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടി നാളയെ പുൽകാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.👋

ഇന്നത്തെ മൊഴി മുത്ത്...............

" Work hard in silence,let success make the noise." 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊