ക്രിസ്മസ് രാവണയുന്ന നേരം..........🎅🎅🎄🎄🎄🍰🍰🌟🌟

2021 ഡിസംബർ 23 
തെയോഫിലോസിലെ ഓർമ്മ ചെപ്പിൽ സൂക്ഷിക്കാൻ ഒരു തൂവൽ സ്പർശം കൂടി..................💕

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്നേഹക്യത്തിന്റെയും ക്രിസ്മസ് നാളുകൾ........🌟🌟🌟🌟

 മഞ്ഞിന്റെ തെളിമയോടും, വിശുദ്ധിയോടും കൂടെ ക്രിസ്മസിനെ എതിരേറ്റ ദിനം. 🎅🎅🎄🎄🎄
പാട്ടും, നൃത്തവും, മധുരവും കൂടി ചേർന്ന സുന്ദര ദിനം. 🎵🧚‍♀️🌟🎂❤

സെന്റ് മേരീസ് മേജർ സെമിനാരിയിലെ 
അധ്യാപകൻ ഫാദർ ജോളി കരിമ്പിൽ ഹൃദ്യമായ ക്രിസ്മസ് സന്ദേശം ഏകി. 
ജീവിതത്തിലെ ഓരോ നിമിഷവും ഭയമില്ലാതെ പ്രത്യാശയോടെ ഉണ്ണി ഈശോയുടെ കുഞ്ഞിക്കരം പിടിച്ചു മുന്നോട്ട് നീങ്ങാൻ അച്ചന്റെ വാക്കുകൾ പ്രചോദനമേകി. 🌟

മൂന്നാം സെമസ്റ്റർ റെക്കോർഡ് കിട്ടിയിട്ടുണ്ട് ഇന്ന്. 📒
എഴുത്തിന്റെ നാളുകളാണ് 
ഇനി ആഗതമാകാൻ പോകുന്നത്.
 ✒✏ 📖 🖌🖍
അധ്യാപന വഴിത്താരയിലേക്കുള്ള ദൂരം കുറയുന്നതു പോലെ..........

എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്മസിന്റെയും  പുതുവത്സരത്തിന്റെയും എല്ലാ നന്മകളും ആശംസകളും നേരുന്നു...............❤

ഇന്നത്തെ മൊഴി മുത്ത്..............

" ഭയപ്പെടേണ്ട,  ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു." ( ലൂക്കാ 2 : 10 - 11).

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊