അക്കൽദാമയിലെ റോസാപുഷ്പങ്ങൾ.🌹🌹🌹🌹

2021 ഡിസംബർ 21 
ഒത്തിരി പ്രതീക്ഷയോടും തെല്ലൊരു 
ആശങ്കയോടും കൂടെയുണ്ട് ഇന്ന് കോളേജിൽ എത്തിയത്. 😉

ടീച്ചിംഗ് പ്രാക്ടീസിന് കുറിച്ച് വ്യക്തമായ ധാരണ മായ ടീച്ചർ ഏകി. ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഇന്ധനം നിറഞ്ഞ നിമിഷങ്ങൾ..............💙

നീന ടീച്ചർ ടീച്ചിംഗ്  പ്രാക്ടീസിന് പോകേണ്ട സ്കൂളുകളുടെ ലിസ്റ്റ് കൊണ്ട് വന്നപ്പോൾ ആകാംക്ഷയോടെ ഞാനും ഉറ്റുനോക്കി ഇരുന്നു. 

എന്റെ പ്രിയപ്പെട്ട സെന്റ് ഗൊരേറ്റീസ് 💞സ്കൂൾ പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തി കടന്നു വന്നത് സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത പേരൂർക്കട ഗവ ഗേൾസ് സ്കൂളാണ്. 😒

ജോജു സാർ ഹൃദ്യമായ പ്രാർത്ഥയോടെ ഞങ്ങളെ സ്കൂളിലേക്ക് അയച്ചു. 😊

എനിക്കായി കാത്തിരുന്ന ഈ വിദ്യാലയം ഈശോ എനിക്ക് കരുതി വച്ച വിലയേറിയ സമ്മാനമായി ഹൃദയത്തോട് ചേർക്കുന്നു..................💞💞💞💞

ഇതാണ് എന്റെ വിളിയും, നിയോഗവും എന്ന് ഹൃദയത്തിൽ ചേർത്ത് വച്ച് ഞാനും ഏറ്റം സന്തോഷത്തോടെ ചുവടുവയ്ക്കുന്നു അധ്യാപനത്തിന്റെ 
വിശുദ്ധമായ സപര്യയിലേയ്ക്ക്...........❤

ഇന്നത്തെ മൊഴി മുത്ത്..................

" ഉള്ളിൽ കനിവുള്ള സ്നേഹത്തിൻ ചൂടുള്ള ടീച്ചറാകുവാൻ ; 

▪ ഉൾകണ്ണ് വേണം.👁

▪ ഉൾകാത് വേണം. 👂

▪ അലിവുള്ള ഹൃദയം വേണം. ❤

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊