പുഞ്ചിരിയോടെ നേരിടാം ജീവിതവൈതരണികളെ.😉
2021 മെയ് 31
മാസാവസാന ദിനം. ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു. അഖിലയുടെ പ്രാർത്ഥനയോടും പാർവതിയുടെ ശുഭചിന്തയും Teaching Approaches എന്ന ശ്രുതിയുടെ സെമിനാർ അവതരണവും ഇന്നത്തെ ക്ലാസ്സിന് മിഴിവേകി.
Health club ന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെട്ടു. പ്രശസ്ത യോഗാപരിശീലകൻ Dr.Anand Narayan ആയിരുന്നു ഉദ്ഘാടകൻ.
ജീവിതത്തിന്റെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുവാൻ അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമേകി. പ്രാണായാമത്തിലൂടെയും, സംഗീതത്തിലൂടെയും പ്രതീക്ഷയുടെയും നന്മയുടെയും വാതായനങ്ങൾ തുറന്നേകിയ ദിനം.❤
ശാരീരിക ആരോഗ്യത്തോടൊപ്പം നേടേണ്ട മാനസികാരോഗ്യത്തെപറ്റി അവബോധം നൽകി, പ്രതീക്ഷയുടെ പൊൻചിറകേകിയ നല്ല ദിനം.....🤗
Comments
Post a Comment