വൈവിധ്യമാർന്ന ക്ലാസ്സ് മുറികൾക്ക് വർണ്ണാഭമേകാം.🌺🌼🌼🌺
2021 ജൂൺ 17
പ്രിയ സുഹൃത്ത് സുകന്യയുടെ മനോഹരമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച മായ ടീച്ചറുടെ ക്ലാസ്സ് ഇന്നത്തെ ഓൺലൈൻ പഠനത്തിന് നിറമേകി.❤
Dravidian culture and education ആണ് മായ ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. പൂർവ്വികരുടെ നിസ്വാർത്ഥ സംഭാവനകൾക്ക് മുന്നിൽ വിനയത്തോടെ ശിരസ്സ് നമിക്കാൻ അവസരം ഏകിയ നിമിഷങ്ങൾ.😘
Individual difference ചർച്ച ചെയ്യപ്പെട്ട ആൻസി ടീച്ചറുടെ ക്ലാസ്സ് വൈവിധ്യമാർന്ന ക്ലാസ്സ് മുറികളെ വ്യത്യസ്തവും മികവുറ്റതുമാക്കാൻ പ്രചോദനമേകി.😊
ജോജു സാറിന്റെ ക്ലാസ്സാണ് അവസാനം മുന്നിലേക്ക് കടന്നു വന്നത്.
Measurement & Evaluation നും purpose of Educational evaluation നും ചർച്ച ചെയ്യപ്പെട്ട ക്ലാസ്സിൽ മുന്നിലിരിക്കുന്ന കുഞ്ഞിന്റെ ഹൃദയത്തെ തൊടുന്ന അധ്യാപികയായി മാറാൻ ഉള്ള വിളിയുടെ അർഥവും ഞാൻ തിരിച്ചറിഞ്ഞു.💙
അധ്യാപനം എന്ന വിശുദ്ധമായ വിളിക്ക് വിശ്വസ്തതയോടെ ഉത്തരം നൽകാൻ പ്രചോദനമേകുന്ന തെയോഫിലോസിലെ പ്രിയ അധ്യാപകരെ സ്നേഹത്തോടെ ഓർത്ത് കൊണ്ട് ഇന്ന് ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര ചോദിക്കുന്നു.....🤗
Comments
Post a Comment