രണ്ടാം സെമസ്റ്ററിലേയ്ക്ക് പ്രതീക്ഷയോടെ ചുവടുവയ്പ്പ്.❤
2021 ജൂൺ 16
ഒന്നാം സെമസ്റ്ററിന് താൽക്കാലികമായി വിരാമമിട്ട് കടന്നു വന്ന രണ്ടാം സെമസ്റ്ററിനെ ഇരുകൈയും നീട്ടി സ്വീകരിച്ച സുവർണ ദിനം.❤
ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയും
ശ്രീവിനീതയുടെ ശുഭചിന്തയും നിറമേകിയ ഓപ്ഷണൽ ക്ലാസ്സാണ് ആദ്യം കടന്നു വന്നത്.
പുതിയ സെമസ്റ്ററിലെ സിലബസും വർക്കും ഷൈനി ടീച്ചർ ഞങ്ങളെ പരിചയപ്പെടുത്തി.തുടർന്ന് ഒന്നാം സെമസ്റ്ററിലെ project method ടീച്ചർ ഞങ്ങളുമായി സംവദിച്ചു.
ജോജു സാറിന്റെ ക്ലാസ്സാണ് ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ എത്തിയത്.Assessment of Education ന്റെ പൊതു അവലോകനത്തോടൊപ്പം Introduction to Assessment എന്ന വിഷയവും സാർ ഞങ്ങളെ പരിചയപ്പെടുത്തി.
സുഹൃത്തുക്കളുടെ മുഖത്തെ സ്ക്രീനിന് മുന്നിൽ എത്തിച്ച ആൻസി ടീച്ചറുടെ ക്ലാസ്സ് രണ്ടാം സെമസ്റ്ററിലെ General papers നെ കുറിച്ച് വ്യക്തമായ ബോധ്യം പ്രദാനം ചെയ്തു.
പുത്തൻ പ്രതീക്ഷയോടും ലക്ഷ്യബോധത്തോടും കൂടെ മുന്നോട്ട് നീങ്ങാൻ എന്റെ മനസ്സും പാകപ്പെട്ടു തുടങ്ങിയിരിക്കുന്നു............😉
പുത്തൻ പ്രതീക്ഷകളെ പുണരാനായി ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്നു.......😘
Comments
Post a Comment