നല്ല വാക്കോതുവാൻ താണ്രിയുണ്ടാവണം.......നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാവണം.......❤

2021 മെയ് 28

ജോജു സാറിന്റെ  ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ പഠനത്തിനു തിരശ്ശീല ഉയർന്നു.ഞാൻ പ്രതീക്ഷിച്ചിരുന്നത് പോലെ ശുഭചിന്ത ചിന്തയുമായി സാർ ഞങ്ങളുടെ മുന്നിൽ എത്തി.😊

നമ്മുടെ നല്ല വാക്ക് കൊണ്ടും നല്ല പ്രവൃത്തി കൊണ്ടും ചുറ്റുമുള്ളവരെ ഹൃദയത്തോട് ചേർത്ത് പിടിക്കാനുള്ള ആഹ്വാനം സാറിന്റെ വാക്കുകൾ എനിക്കേകി.💙

11 മണിക്ക് ഞങ്ങൾ Media Club ന്റെ ഉദ്ഘാടന യോഗത്തിൽ പ്രവേശിച്ചു.റോഷ്നയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ 
Dr Asha Jeevan Satyan ആയിരുന്നു ഉദ്ഘാടക.
ശബ്ദത്തിന്റെ മഹിമയും വിലയും interactive section നിലൂടെ ഞങ്ങളിൽ പതിപ്പിച്ച വ്യത്യസ്തവും പുതുമയേറിയതുമായ പരിപാടി.❤
ശ്രുതിമധുരമായ സംഗീതത്തിലൂടെയും ശബ്ദത്തിന്റെ മാസ്മരികലോകത്തേക്ക് ഉദ്ഘാടക ഞങ്ങളെ കൂട്ടി കൊണ്ട് പോയി. 

തെയോഫിലോസ് സമ്മാനിക്കുന്ന ഓരോ നവ്യാനുഭവങ്ങളും നുകർന്നുകൊണ്ട് ഞാനും മുന്നോട്ട് നീങ്ങുന്നു.......😘

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊