പ്രാണവായുവെന്ന വജ്രായുധം കരുതി കാത്തിരിക്കുന്ന പ്രിയ പ്രകൃതിയുടെ കത്ത്. 🌱🗒✒🌱
2021 ജൂൺ 2
ഗൂഗിൾ മീറ്റിലും ഗൂഗിൾ ക്ലാസ്സ് റൂമിലും കയറാൻ BSNL network നോട് കെഞ്ചി മുറ്റത്തേക്കിറങ്ങിയപ്പോളാണ് അതിജീവനത്തിന്റെ ഈ പായൽ മുത്ത് എന്റെ ശ്രദ്ധയിൽ പെട്ടത്. ശക്തമായ മഴയുടെ സഹായത്തോടെ കഠിനമായ പ്രതലത്തിൽ പറ്റിപിടിച്ചിരിക്കാനുളള ശ്രമത്തിലാണവൻ.ബലഹീനതയുടെ വക്കിലും പരുക്കൻ ജീവിതയാഥാർഥ്യങ്ങളിലേക്ക് പറന്നുയരാൻ ജീവിതം കൊണ്ട് എനിക്ക് പ്രചോദനമേകുന്ന പ്രിയ പായൽ മുത്ത്.
പ്രകൃതി മനുഷ്യന് എഴുതുന്ന കത്ത്
2-6-2021
പ്രപഞ്ചം
പ്രിയപ്പെട്ട മനുഷ്യമക്കളെ 😷
ഞാൻ നിങ്ങൾക്കഴുതുന്ന ആദ്യത്തെയും അവസാനത്തയും കത്തായിരിക്കും ഇത്.നിങ്ങളുടെ അനുദിന ജീവിതാനുഭവങ്ങൾ കാലത്തിന്റെ ചുവരെഴുത്തുകളിലൂടെ അമ്മ വായിച്ചറിയുന്നു.എനിക്കുള്ള ചരമഗീതം പൂർത്തിയാകാറായ സമയം എന്റെ രക്ഷയ്ക്കായി വുഹാനിൽ നിന്ന് കൊറോണാ മോൾ കടന്നെത്തി.
കാലത്തിന്റെ ഗതിവിഗതികളിൽ ഓട്ടപാച്ചിലിൽ കഴിഞ്ഞ നിങ്ങളെ കുടുംബമെന്ന സ്നേഹതണലിൽ അവൾ ബന്ധിച്ചപ്പോഴാണ് ഞാൻ സ്വതന്ത്രയായത്.
വാഹനങ്ങൾ മുറുക്കി തുപ്പുന്ന വിഷപുകയിൽ നിന്ന് ഞാൻ മോചിതയായി.ഹരിതവാതകങ്ങളുടെ പ്രയാണം എന്നിൽ നിലച്ചു.വിള്ളലുകളിൽ നിന്ന് വിമുക്തയായ ഓസോൺ പാളി, സുരക്ഷിതത്വത്തിൻ കുട ചൂടി നിങ്ങൾക്കായ്.എന്നിലെ ആവാസവ്യവസ്ഥ ചലനോന്മുഖമായി.കൊറോണ കാരണം തൊഴിൽ നഷ്ടമായവർ മണ്ണിലിറങ്ങി എനിക്കായി പച്ചപ്പിൻ പുതപ്പേകി.🌱🌱🌱
മാസ്കിന്റെയും പിപി കിറ്റിന്റെയും ഉപയോഗം വർദ്ധിച്ചതോടെ ഉപയോഗ ശൂന്യമായവ എന്റെ മാറിടത്തിലേക്കാണ് വലിച്ചെറിയപ്പെട്ടത്.പ്രാണവായുവിനായി നിലവിളിക്കുന്ന എന്റെ മക്കളുടെ നിലവിളി എന്റെ കാതുകളെ സംത്ഭിപ്പിക്കുന്നു.കൊറോണയുടെ സംഹാരതാണ്ഡവത്താൽ എന്റെ മക്കളുടെ മൃതദേഹം എന്റെ ഹൃദയത്തിൽ എരിഞ്ഞടങ്ങുന്നു.
കാല്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന സമൂഹമാകാതെ കാലചക്രത്തിൽ കാതലായ മാറ്റവും പരിവർത്തനവും സൃഷ്ടിക്കാൻ എന്റെ പ്രിയപ്പെട്ട മക്കൾക്ക് കഴിയട്ടെ എന്ന് അമ്മ പ്രാർത്ഥിക്കുന്നു.🙏
എന്റെ പ്രിയ മനുഷ്യമക്കളെ നിങ്ങൾ എന്നിലേയ്ക്ക് തിരിച്ചു വരിക.സ്നേഹം തുളുമ്പുന്ന നിങ്ങളുടെ നനുത്ത സ്പർശത്തിനായി പ്രാണവായു എന്ന വജ്രായുധം കരുതി അമ്മ കാത്തിരിക്കുന്നു...........................
കൊറോണ മോൾക്ക് ഏതെങ്കിലും ജനിതകലാബിൽ ജനിതകമാറ്റം വന്ന് എന്റെ മക്കൾക്ക് നന്മയായി ഭവിക്കട്ടെ എന്ന ആശംസയോടെ അമ്മ കത്ത് ചുരുക്കുന്നു.
സ്നേഹത്തോടെ
❤
പ്രകൃതി അമ്മ
🌱🌱🌱🍀🍀🍀🌲🌲🌲☘☘☘🌳🌳🌳🐜🐝🐞🦗🕷🕸🦂🐛🦋🐌🦑🦐🦀🐚🐙🦈🐠🐟🐬🐋🕊🦅🦆🦉🐸🐊🐢🦎🐬🐲🐉🦕🦖🐧🐦🐥🦒🐫🐐🐵🐴🦓🐈🐺🐶🐄🌼🌺🌹🍁🍀☘🌿🌵🕷🕸🦗🐞🐝🐜🐝🐅🐯🦁🐎🐖🦔🐇🐀🐘🦏🐫🐑🐿🦃
🌱🌱🌱🍀🍀🍀🌲🌲🌲☘☘☘🌳🌳🌳🌳
Comments
Post a Comment