ടാഗോറും,ഫിസിക്കൽ എഡ്യൂക്കേഷനും,സാങ്കേതികവിദ്യയും.....

2021 ഏപ്രിൽ 20
ദേവികയുടെ മനോഹരമായ പ്രാർത്ഥനഗാനത്തോടെ ആൻസി ടീച്ചറുടെ ക്ലാസ്സിന് 
തുടക്കം കുറിച്ചു.ടാഗോറിന്റെ വിദ്യാഭ്യാസദർശനങ്ങളിലൂടെയും ചിന്തകളിലൂടെയും കടന്നു പോയ ക്ലാസ്സ് ശാന്തിനികേതന്റെ പവിത്രമായ വിദ്യാഭ്യാസസമ്പ്രദായങ്ങളെ മനസ്സിൽ കോറിയിട്ടു.ക്ലാസ്സിന്റെ അവസാനം എല്ലാവരും വീഡിയോ ഓൺ ചെയ്യണം എന്ന് ടീച്ചർ പ്രത്യേകം ഓർമ്മപ്പെടുത്തി. അങ്ങനെ ഓൺലൈനിലൂടെ  ആണെങ്കിലും കൂട്ടുകാരെയെല്ലാം 
കണ്ടപ്പോൾ ഒത്തിരി സന്തോഷം.😊❤

ഗ്രൗണ്ട് ഇല്ലാത്ത, ആരവങ്ങളില്ലാതെ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിൽ മുൻകാല നിറം മങ്ങാത്ത ഓർമ്മകൾ അയവിറക്കി ഞാനും പ്രവേശിച്ചു. ഫിസിക്കൽ എഡ്യൂക്കേഷന്റെ പ്രാധാന്യവും, ലക്ഷ്യവും ആണ് ജോർജ്ജ് സാർ സംവദിച്ചത്.

11.45 ന് തന്നെ ജോജു സാറിന്റെ ക്ലാസ്സിൽ പ്രവേശിച്ചു. ടെക്നോളജിയുടെ നേട്ടങ്ങളും കോട്ടങ്ങളും വളരെ വ്യക്തമായി ഓരോ സെമിനാർ അവതരണങ്ങളും വളരെ വ്യക്തമായി ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. 

അധ്യാപനം എന്ന വിളി തിരഞ്ഞെടുത്തിരിക്കുന്ന ഞങ്ങൾ സാങ്കേതികവിദ്യയുടെ  നന്മയും, തിന്മയും മനസ്സിലാക്കി വരും തലമുറയെ സാങ്കേതികവിദ്യയുടെ  അത്ഭുതലോകത്തേക്ക് നയിക്കുവാനും, സാങ്കേതികവിദ്യയുടെ കറുത്ത കരങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനുമുള്ള വലിയ ഉത്തരവാദിത്വബോധവും ഇന്നത്തെ ക്ലാസ്സ് ഞങ്ങൾക്ക് പ്രധാനം ചെയ്തു.

പുതിയൊരു ഉൾവിളിയോടെ ഉത്തരവാദിത്വബോധത്തോടെ ഇന്നത്തെ ഓൺലൈൻ പഠനത്തിനും ഇവിടെ തിരശ്ശീല വീഴുന്നു. 🤗

ഇന്നത്തെ മൊഴി മുത്ത്..................

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊