ചിലോർക്ക് ശരിയാവും, ചിലോർക്ക് ശരിയാവൂല്ല....എനിക്ക് ശരിയാവും ഈ B.Ed..........😉

2021 മാർച്ച് 18
സീനിയേഴ്സിന്റെ ധൃതിപിടിച്ച തയ്യാറെടുപ്പുകളും, അവരുടെ കൈയിലെ വർണ്ണാഭമായ പഠനോപകരണങ്ങളുമാണ് ഇന്നും കോളേജിലേക്ക് എന്നെ എതിരേറ്റത്.😊

ഒരു ഹൈസ്കൂൾ കുട്ടിയുടെ മനസ്സോടെ ഞാൻ രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു.ഓരോ activity ചെയ്യിക്കുമ്പോഴും ഞങ്ങളുടെ group ഒന്നാമതെത്തുവാനും,ചേച്ചിമാരുടെ കൈയിലെ മായ്ക്കുറബറും,പേനയും, ബലൂണും,മിഠായിയും, score coins ഉം ഒക്കെ കരസ്ഥമാക്കാനായി team spirit ഓടെ ശരവേഗത്തിൽ ഞങ്ങൾ activities പൂർത്തിയാക്കി.മായ്ക്കുറബർ കിട്ടാനായി ചാടി എഴുന്നേറ്റ് ചാർട്ട് ഒട്ടിക്കാൻ ചെന്ന പലരും " flower clap" കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും സ്വാഭാവികം......😉
എന്നിരുന്നാലും തെയോഫിലോസിലെ പ്രിയപ്പെട്ട സീനിയേഴ്സ് ഞങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും,support നും ഈ പ്രിയപ്പെട്ട ജൂനിയറിന്റെ സ്നേഹ വന്ദനം. ❤ .ഒഴിവു സമയത്തെ ആനന്ദപ്രദവും,മധുരവുമാക്കാൻ അഖിലയുടെ ഉണ്ണിയപ്പവും, നാരങ്ങാ മിഠായിയും.....😋😋😋
ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ 
Seminar presentation ആയി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി. ഹൃദയമിടിപ്പിന്റെ ധ്വനി അടുത്തിരിക്കുന്ന ആൻസി കേൾക്കുന്നുണ്ടാവുമോ എന്ന ആകുലതയിൽ ഞാനും ലഭിച്ച കസേരയിൽ ഇരുന്നു. എന്നാൽ, ജോജു സാറിന്റെ വാക്കുകൾ പ്രത്യാശയുടെ അഗ്നി ചിറകെനിക്കേകി.😊

പ്രിയപ്പെട്ട പാർവതിയും, ശ്രുതിയും വളരെ നന്നായി അവരുടെ portions അവതരിപ്പിച്ച് ഞങ്ങൾക്കായി നല്ലൊരു തുടക്കം സൃഷ്ടിച്ചു.വിദ്യുച്ഛക്തി പണിമുടക്കിയതിനാൽ എന്റെ seminar presentation നാളേയ്ക്ക് വഴിമാറി കൊടുത്തു. 

ചിലോർക്ക് ശരിയാവും,ചിലോർക്ക് ശരിയാവൂല്ല...എനിക്ക് ശരിയാവും ഈ BEd എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു.....................................

ഇന്നത്തെ മൊഴി മുത്ത്....................

" Inspiration comes from within yourself, one has to be positive, when you're positive good things happen. " - Deep Roy. 

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊