അധ്യാപക - വിദ്യാർത്ഥി ജീവിതത്തിലെ തിളക്കമാർന്ന ഒരേട്.........................

2021 ഫെബ്രുവരി 1

ഫെബ്രുവരി മാസത്തിലെ ആദ്യ ദിനം. ജോബി കോണ്ടൂർ എന്ന life skill trainer ന്റെ orientation ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിച്ച സുവർണ ദിനം. വ്യക്തി ജീവിതത്തിലെ ഉൾവലിവുകളെ ദൂരെയെറിഞ്ഞ്, അധ്യാപകജീവിതത്തിന്റെ  ഉത്തമദിശാബോധ്യത്തിലേയ്ക്കെത്തി, സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ വാക്കുകൾ പ്രചോദനമേകി. 
ഓരോ ചെറിയ നന്മകൾക്കും നന്ദി പറയുവാനും,ഓരോ ചെറിയ തെറ്റുകൾക്കും മാപ്പ് ചോദിക്കുവാനും ഈ ക്ലാസ്സ് ഞങ്ങളെ പ്രാപ്തരാക്കി.

മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ ബഹുമാനിക്കാനും,മനസ്സിലാക്കുവാനും,കരുതുവാനും, ചേർന്ന് പിടിക്കാനുമുള്ള ഈ ദൈവവിളിയോട് വിശ്വസ്തത പുലർത്തുവാൻ, അധ്യാപകജീവിതത്തിന്റെ ഊടുവഴികളിൽ ജോബി സാറിന്റെ 
ക്ലാസ്സ് ഞങ്ങൾക്ക് മാർഗദീപമായി...........
ഉച്ചയ്ക്ക് ശേഷം മായ ടീച്ചറുടെയും, ജോജു സാറിന്റെയും ക്ലാസ്സുകളിൽ യഥാക്രമം വിദ്യാഭ്യാസത്തിന്റെ ധർമ്മങ്ങളും,Thorndike ന്റെ നിയമങ്ങളുമാണ് ചർച്ച ചെയ്യപ്പെട്ടത്. 

Physical Education നിലെ ഇന്നത്തെ താരം Tiger and lamb എന്ന minor game ആയിരുന്നു. സ്കൂൾ ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ പ്രിയ game...............
തെയോഫിലോസിലെ ഇന്നത്തെ ഓർമ്മകൾക്ക് ഒരു തണുപ്പുള്ളതുപോലെ......................
സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും നനുത്ത സ്പർശം.....................

പുത്തൻ പ്രതീക്ഷകളെ വരവേൽക്കാനായി ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹത്താഴിട്ട്  പൂട്ടുന്നു..........................

ഇന്നത്തെ മൊഴി മുത്ത്.....................

" Education is not only a ladder of opportunity, but it is also an investment in our future."           - E.D Markey.

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊