Google Meet ലെ പഠനാനുഭവങ്ങൾ..........
2021 ജനുവരി 20
ഇന്ന് 9 മണിക്ക് Google meet ലൂടെ ക്ലാസ് ആരംഭിച്ചു. ആദ്യത്തെ ക്ലാസ് ജോജു സാറിന്റേതായിരുന്നു.സാർ സിലബസിനെ കുറിച്ച് General introduction പറഞ്ഞു. പുതുതായി കോളേജിൽ കടന്നു വന്ന ഫാത്തിമയെയും, നിത്യയെയും സ്വാഗതം ചെയ്തു. ഫാത്തിമ ഞങ്ങൾക്കായി നല്ലൊരു പാട്ട് പാടി. ഞങ്ങളുടെ Natural science കുടുംബത്തിലെ അംഗമാണ് ഫാത്തിമ എന്നതിൽ എനിക്കും സന്തോഷം......
Technology in education എന്നതായിരുന്നു ഇന്നത്തെ പഠന വിഷയം. സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും, കോട്ടങ്ങളും ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തു.
കാതലുള്ള ഈടുറ്റ കാര്യങ്ങൾ അന്വേഷിക്കാൻ ബോധ്യങ്ങൾ ഉണ്ടാകാൻ ഉള്ള ജീവിതയാത്രയിൽ നല്ല പുസ്തകങ്ങളോട് കൂട്ട് കൂടാനും, നല്ല മനുഷ്യരോട് ചേർന്ന് നിൽക്കാനും,നല്ല ജീവിതാനുഭവങ്ങളെ മുറുകെ പിടിക്കാനും ജോജു സാറിന്റെ വാക്കുകൾ പ്രചോദനമേകി.
10.30 ന് ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചർ ഞങ്ങൾക്ക് രണ്ട് activities ചെയ്യാൻ തന്നു. കഴിഞ്ഞ ദിവസം നടത്തിയ My mind power experience എഴുതുവാനും, നമ്മുടെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് അധ്യാപകരെകുറിച്ച് എഴുതുവാനും.
ഇന്നത്തെ ഓൺലൈൻ ക്ലാസ്സും അങ്ങനെ സമാപിച്ചു. നാളെ വീണ്ടും ഓൺലൈനിൽ കാണാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ Google meet ൽ നിന്നിറങ്ങി....................
ഇന്നത്തെ മൊഴി മുത്ത്.......................
" വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും. വായിക്കാതെ വളർന്നാൽ വളയും. "
- കുഞ്ഞുണ്ണി മാഷ്.
" Reading makes a full man."
- Francis Bacon.

I like the narration
ReplyDeleteI like the narration
ReplyDelete