വർണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷം.....🇮🇳🇮🇳🇮🇳
2021 ജനുവരി 28
കോളേജ് ചാപ്പലിലെ പതിവ് പ്രാർത്ഥനയ്ക്ക് ശേഷം യോഗാ ക്ലാസ്സിനായി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി . ആദ്യമായി യോഗ ചെയ്യുന്നതിന്റെ ഒരങ്കലാപ്പോടെ ആണ് ഞാൻ നിന്നത്. എന്നാൽ എന്റെ എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി മനസ്സിനും ശരീരത്തിനും positive energy യോഗ എനിക്ക് സമ്മാനിച്ചു.
രണ്ടാമതായി കടന്നു വന്ന മായ ടീച്ചറുടെ ക്ലാസ്സിൽ അധ്യാപകർക്ക് ഉണ്ടായിരിക്കേണ്ട നൈപുണ്യത്തെക്കുറിച്ചാണ് ചർച്ച ചെയ്യപ്പെട്ടത്.
ആൻസിയുടെ ശുഭചിന്തയോടും vocabulary യോടും കൂടെ ഓപ്ഷണൽ ക്ലാസ്സും കടന്നു പോയി.
ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷങ്ങൾ തെയോഫിലോസിനെ കൂടുതൽ വർണ്ണാഭമാക്കി.ദേശഭക്തി ഗാനവുമായി സ്റ്റേജിൽ എത്താൻ കഴിഞ്ഞതും ഒത്തിരി സന്തോഷത്തോടെ ഓർക്കുന്നു.
പ്രോഗ്രാമുകൾക്കൊടുവിൽ ആഘോഷിക്കപ്പെട്ട മായ ടീച്ചറുടെ ജന്മദിനവും ഇന്നത്തെ ദിനത്തിന് കൂടുതൽ മിഴിവേകി. എല്ലാവരും ചേർന്ന് പാടിയ " കാറ്റാടി തണലും..... song എന്റെ തെയോഫിലോസ് ഓർമ്മകൾക്ക്
സ്നേഹ തണലേകി..............
ഇന്നത്തെ മൊഴി മുത്ത്....................
" All your dreams can come true, if we have the courage to persure them. "
- Walt Disney
😊👍
ReplyDelete