തെയോഫിലോസിലെ പടവുകളിലൂടെ....
2021 ജനുവരി 7
ഇന്ന് മാർ തെയോഫിലോസ് കോളേജിലെ എന്റെ രണ്ടാം ദിനം. 9.30 ന് കോളേജ് ചാപ്പലിൽ വച്ച് നടന്ന പ്രാർത്ഥന ഹൃദയത്തിന് നവചൈതന്യം നൽകി.
ഇന്ന് ആദ്യത്തെ ക്ലാസ് ആൻസി ടീച്ചറുടേതായിരുന്നു.വളരെ ഊർജ്ജസ്വലതയോടെ ടീച്ചർ ഞങ്ങളെല്ലാവരേയും പരിചയപ്പെട്ടു.ഞങ്ങൾക്കും പരസ്പരം പരിചയപ്പെടുവാനും ഇത് സഹായിച്ചു.
രണ്ടാമത് ക്ലാസ് എടുത്തത് ജിബി ടീച്ചർ ആയിരുന്നു. Lion's Attitude നെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ ഉള്ളിൽ എന്നോ ഉറങ്ങിപോയ സിംഹം സടകുടഞ്ഞ് എഴുന്നേറ്റത് പോലെ.... Social Interaction മനസ്സിലാക്കാൻ ടീച്ചർ ചെയ്യിച്ച activity ഒത്തിരി സുഹൃത്തുക്കളെ സമ്പാദിക്കാൻ എന്നെ സഹായിച്ചു.
Optional class ന് എത്തിയപ്പോൾ സ്വന്തം വീട്ടിൽ എത്തിയ പ്രതീതി ആണ് എനിക്കുണ്ടായത്. സ്നേഹത്തോടെ ഞങ്ങളെ കരുതുന്ന ഷൈനി ടീച്ചറും ക്ലാസ്സിലെ മറ്റ് 10 പേരും എന്റെ മനസ്സിൽ സ്നേഹത്തിന്റെ ലില്ലി പുഷ്പങ്ങളായി സൗരഭ്യം പകർന്നു. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച എന്റെ പ്രിയ ബഹുമാനപ്പെട്ട അധ്യാപകനെകുറിച്ച് ഈ ക്ലാസ്സിൽ സംസാരിക്കാൻ സാധിച്ചു എന്നത് ഏറ്റവും അഭിമാനത്തോടേ ഓർക്കുന്നു. അതിന് എനിക്ക് അവസരം തന്ന ഷൈനി ടീച്ചറിനെ സ്നേഹത്തോടെ ഓർക്കുന്നു...
ജോജു സാറിന്റെ ക്ലാസ് വളരെ positive energy നിറഞ്ഞതായിരുന്നു.ഈ ക്ലാസ്സിലൂടെ ആദ്യമായി തെയോഫിലോസിലെ സ്റ്റേജിൽ കയറാൻ എനിക്ക് അവസരം ലഭിച്ചത് അഭിമാനത്തോടെ ഓർക്കുന്നു.
ഇന്ന് അവസാനം Physical Education ആയിരുന്നു. George sir ഞങ്ങളെ ground ൽ കൊണ്ട് പോയി. Snatch the kerchief എന്ന minor game നടത്തി.ബാല്യത്തിലെ അതേ തീക്ഷ്ണതയോടെ ഓടാൻ കിട്ടിയ അവസരം എല്ലാവരും നന്നായി ഉപയോഗിച്ചു. ഒത്തിരി ഊർജ്ജസ്വലതയോടെ മുന്നോട്ട് പോകാൻ ഈ minor game ഞങ്ങൾക്ക് പ്രചോദനമേകി......
ഇന്നത്തെ മൊഴി മുത്ത്
" God don't want you to be successful, God wants you to be faithful. " - St Mother Theresa.
Comments
Post a Comment