ഗൂഗിൾ മീറ്റിലെ പ്രാണായാമം......................

2021 ജനുവരി 22

ഗൂഗിൾ മീറ്റിലെ നാലാമത്തെ അധ്യായത്തിലേക്ക് ഇന്ന് ഞങ്ങൾ കടന്നു.പ്രിയ സുഹൃത്ത് ആൻസിയുടെ പ്രാർത്ഥനയോടും, പാർവതിയുടെ നല്ല ചിന്തയോടും കൂടെ ആരംഭിച്ച ഓപ്ഷണൽ ക്ലാസ്സിൽ പ്രാർത്ഥനയുടെ മൂല്യത്തെക്കുറിച്ചുള്ള ഷൈനി ടീച്ചറുടെ വാക്കുകൾ മനസ്സിന് പുത്തൻ ഉണർവ്വ് നൽകി.

സയൻസിന്റെ ധർമ്മങ്ങൾ ആയിരുന്നു ഞങ്ങൾ ഇന്ന് പരിചയപ്പെട്ടത്.അനന്ത സാധ്യതയുള്ള സയൻസിലെ Natural Science വിദ്യാർത്ഥി ആയിരിക്കുന്നതിൽ എനിക്കേറെ അഭിമാനവും, സന്തോഷവും തോന്നിയ നിമിഷങ്ങൾ..........................


ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ കടന്ന് വന്നത് Health and Physical Education ക്ലാസ് ആയിരുന്നു. Physical Education എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം തെളിഞ്ഞ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ ഗ്രൗണ്ടിൽ കളിച്ചതും, കൂട്ടുകാരോടൊപ്പം സന്തോഷിച്ചതും ആയിരുന്നു. 

ഗ്രൗണ്ടില്ലാതെ, സുഹൃത്തുക്കളില്ലാതെ, ആരവങ്ങളില്ലാതെ, മൈക്കും ക്യാമറയും mute ചെയ്ത് കാറ്റ് പോയ ബലൂണിനെപ്പോലെ ഞാനും ഗൂഗിൾ മീറ്റിൽ കടന്നു. എന്നാൽ ജോർജ്ജ് സാർ ചെയ്യിച്ച അനുലോമ വിലോമ പ്രാണായാമം എന്നിൽ പ്രതീക്ഷയുടെ ഊർജ്ജം നിറച്ചു. കോളേജിൽ എത്തുമ്പോൾ Kho Kho കളിക്കാം എന്ന പ്രതീക്ഷയിൽ ഞാൻ ഗൂഗിൾ മീറ്റിൽ നിന്നിറങ്ങി................

11.30 ന് വീണ്ടും ഗൂഗിൾ മീറ്റ് എന്റെ മുന്നിൽ എത്തിച്ചത് പിയാഷെയുടെ വികാസത്തിന്റെ വിവിധ ഘട്ടങ്ങളുമായി ആൻസി ടീച്ചറിന്റെ ക്ലാസ്സിനെയായിരുന്നു. നല്ല ഉദാഹരണങ്ങളിലൂടെയും, വീഡിയോയിലൂടെയും, കഥയിലൂടെയും ഈ ആശയത്തെ ടീച്ചർ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചു.


അങ്ങനെ ഇന്നത്തെ ഓൺലൈൻ പഠനത്തിനും ഇവിടെ തിരശ്ശീല വീഴുന്നു.തിങ്കളാഴ്ച വീണ്ടും പഴയതുപോലെ കോളേജിൽ എത്താൻ പറ്റുമോ, അതോ ഗൂഗിൾ മീറ്റ് ചങ്ങാതിയുമായി കൂട്ട് കൂടണോ എന്നറിയാതെ ഞാനും എന്റെ ചിതറിയ ചിന്തകൾക്ക് ഇവിടെ വിരാമം ഇടുന്നു.........................

ഇന്നത്തെ മൊഴി മുത്ത്..................

▪ " Hardship often prepare ordinary people for an extra ordinary destiny." 

▪" The pessimist sees difficulty in every opportunity. The optimist sees opportunity in every difficult. " 
                        - Winston Churchil 
       

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊