അസതോ മാ സദ്ഗമയ.തമസോ മാ ജോതിർഗമയ.മൃതോർ മാ അമൃതം ഗമയ..............
ഓൺലൈൻ Platform ലെ മൂന്നാം ദിനവും വന്നെത്തി.ബിജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച Optional ക്ലാസ്സിൽ Thought for the day യും, Vocabulary words ഉം പാർവതി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. Penta Aspects of education & Functions of science ആയിരുന്നു ഇന്ന് ചർച്ച ചെയ്യപ്പെട്ടത്.മുന്നിലിരിക്കുന്ന കുട്ടിയുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുവാനും, കൈയിലിരിക്കുന്ന subject ന്റെ വിശാലതയിലേക്ക് കടക്കുവാനും ഷൈനി ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി.
Google meet ൽ രണ്ടാമത് കടന്ന് വന്നത് ആൻസി ടീച്ചറായിരുന്നു.Developmental Tasks, Hazards, Theories ഒക്കെയാണ് ഞങ്ങൾ ഇന്ന് പരിചയപ്പെട്ടത്.Schema,Assimilation, Accomodation, Equilibration നിലൂടെ ഞങ്ങൾ സൈക്കോളജിയുടെ പുതിയ ദിശയിലേക്ക് കടന്നു.
മായ ടീച്ചറുടെ ക്ലാസ്സിൽ Sociological process of education ആണ് ചർച്ച ചെയ്യപ്പെട്ടത്. മഹാത്മാഗാന്ധിയുടെയും, സ്വാമി വിവേകാനന്ദന്റെയും, ടാഗോറിന്റെയും, അരിസ്റ്റോട്ടിലിന്റെയും വിദ്യാഭ്യാസത്തെ കുറിച്ചുള്ള വീക്ഷണങ്ങൾ എന്നിലെ അധ്യാപക വിദ്യാർത്ഥി ഹൃദയത്തെ ജ്വലിപ്പിച്ചു.
ഇതുവരെ ഞാൻ മനസ്സിലാക്കിയ, അനുഭവിച്ച Educational system ത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് തെയോഫിലോസിലെ ഓരോ ദിനവും എനിക്ക് കരുതി വയ്ക്കുന്നത്......................
അസത്യത്തിൽ നിന്ന് സത്യത്തിലേക്കും, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും, മർത്ത്യതയിൽ നിന്ന് അമർത്ത്യതയിലേക്കുമുള്ള ഈ ജീവിതവഴിത്താരയിൽ ഉണർന്നെഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് കുതിക്കാൻ തെയോഫിലോസിലെ ഈ വ്യത്യസ്ത അനുഭവങ്ങൾ എനിക്ക് കരുത്ത് പകരുന്നു.........................
അങ്ങനെ ഓൺലൈൻ പുഷ്പത്തിന്റെ മൂന്നാമത്തെ ഇതളും ഇവിടെ കൊഴിഞ്ഞു വീഴുന്നു......ചിന്തയുടെ പുസ്തകതാളുകൾ അടച്ച്, നാളത്തെ നറുമലരിനെ എതിരേൽക്കാൻ ഞാനും...........................................
ഇന്നത്തെ മൊഴി മുത്ത്.................
" If you can't fly then run, if you can't run then walk, if you can't walk then crawl, but whatever you do you have to keep moving forward. " - Martin Luther king Junior
" ആയിരം വാക്കുകളെക്കാൾ ആശയവിനിമയശേഷി നിശബ്ദമായ പുഞ്ചിരിക്ക് ഉണ്ട്. "
😊😊👍
ReplyDelete👌👌👌
ReplyDelete