മാർ തെയോഫിലോസിലെ ആദ്യ ദിനം...
2021 ജനുവരി 6
ഒത്തിരിയേറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും അതിനൊപ്പം നേരിയ ആശങ്കയോടും ആണ് മാർ തെയോഫിലോസ് കോളേജിൽ ഞാൻ എത്തിയത്.ചുറ്റം മാസ്ക് ധരിച്ച മുഖങ്ങളുമായി സൗഹൃദം പങ്കിട്ടു
. കോളേജ് ഓഡിറ്റോറിയത്തിൽ സാമൂഹിക അകലം പാലിച്ച് ഞങ്ങൾ ഇരുന്നു.
നിറപുഞ്ചിരിയുമായി സ്റ്റേജിൽ കയറിയ ജോജു സാർ പകർന്നു തന്ന ഊർജ്ജം അതുവരെ ഉണ്ടായിരുന്ന എല്ലാ ഭയത്തെയും മാറ്റി.
ഷൈനി ടീച്ചറും ദീപ്തി ടീച്ചറും ചേർന്നാലപിച്ച ഈശ്വര പ്രാർത്ഥന ഹൃദയത്തിന് പുത്തൻ ഉണർവ്വ് നൽകി.
പ്രിൻസിപ്പാൾ സാറിന്റെ അഭാവത്തിൽ പ്രിയ ബഹുമാനപ്പെട്ട ജിബി ടീച്ചർ ഏവരെയും കോളേജിലേക്ക് സ്വാഗതം ചെയ്തു.
അധ്യാപകരെല്ലാം തങ്ങളെ പരിചയപ്പെടുത്തി.ഓരോ അധ്യാപകരുടേയും വാക്കിൽ നിന്നും ലഭിച്ച ഊർജ്ജം മനസ്സിനെ ബലപ്പെടുത്തി.
ബഹുമാനപ്പെട്ട രഘു സാർ എടുത്ത Time Management ക്ലാസ് എന്നെ വല്ലാതെ സ്വാധീനിച്ചു. ജീവിതത്തിൽ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ ഈ ക്ലാസ് പ്രചോദനമേകി.
ഞങ്ങളുടെ inhibitions ഒക്കെ മാറ്റാൻ മായ ടീച്ചർ ഞങ്ങളെ കൊണ്ട് dance ചെയ്യിച്ചതാണ്. ഈ ദിനം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം.ആദ്യം ജാള്യതയോടെ പകച്ചു നിന്നെങ്കിലും പിന്നീട് എല്ലാ ജാള്യതയും ദൂരെ കളഞ്ഞ് നൃത്തം ചെയ്ത് ഇപ്പോൾ പുഞ്ചിരിയോടെ ഓർക്കുന്നു.....
മാർ തെയോഫിലോസ് കോളേജിലെ ആദ്യ ദിനം തന്നെ എന്റെ ഹൃദയത്തിൽ ഒത്തിരി നല്ല അനുഭവങ്ങൾ സമ്മാനിച്ചു. അതുപോലെ ബാല്യത്തിലെപ്പോയോ കൈമോശം വന്ന ഡയറി എഴുത്തും എനിക്ക് തിരികെ ലഭിച്ചു......
ഇന്നത്തെ മൊഴി മുത്ത്.....
" ഹൃദയം വിശാലമാക്കുന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന. " -
ആർച്ച്ബിഷപ് സിറിൾ മാർ ബസേലിയോസ്.
😊😊👍👍
ReplyDelete