അറിവിന്റെ വെളിച്ചം തേടി വീണ്ടും ബഥനികുന്നിലേക്ക്.......................

അഞ്ച് വർഷത്തെ മാർ ഇവാനിയോസ്  കോളേജിലെ കലാലയ ജീവിതത്തിനുശേഷം, രണ്ട് വർഷത്തെ ബി.എഡ് പഠനത്തിനായി മാർ തെയോഫിലോസ് കോളേജിൽ എത്തുമ്പോൾ ബഥനി കുന്നിന്റെ ഇന്നലകളുടെ നിറം മങ്ങാത്ത ഓർമകളും ഇന്നിന്റെ സൗരഭ്യങ്ങളും ഹൃദയത്തെ  തൊട്ടുണർത്തുന്നു.......

ബഥനി പേര് സൂചിപ്പിക്കുന്നത് പോലെ സമാധാനത്തിന്റെ ഭവനം തന്നെയാണ്. രണ്ട് വർഷകാലത്തെ അധ്യാപക പരിശീലനത്തിനായി വെളിച്ചത്തിന്റെ ഈ അക്ഷരമുറ്റത്തേക്ക് എന്നെ കൈപിടിച്ചുയർത്തിയ സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിച്ചു കൊണ്ട് ഈ  അധ്യാപക - വിദ്യാർത്ഥി ജീവിതം ആരംഭിക്കുന്നു. 

നാളിതുവരെ ഉള്ള ജീവിതത്തിന്റെ 
പുതിയ അർഥതലങ്ങളിലേക്ക് എന്നെ സ്നേഹത്തോടെ നയിച്ച പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും നന്ദിയോടെ ഓർത്തു കൊണ്ട് ഈ വിശുദ്ധമായ ദൈവവിളിക്ക് ഞാനും പ്രത്യുത്തരം നൽകാൻ പോകുന്നു.........





ഇന്നത്തെ മൊഴി മുത്ത് 

" Be the change that you want to see in the society. " - Mahatma Gandhi 

Teaching is a profession which creates all other professions....

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊